Monday, 4 December 2017

വാൻഗോഗിന്റെ ചെവിയും മലയാളികളും



ലയാളികൾക്കേറെ  പ്രിയങ്കരനായ പാശ്ചാത്യ ചിത്രകാരനാണ് വിൻസെന്റ്വില്ലെം വാൻഗോഗ്ഡച്ച് ചിത്രകാരനായ വിന്സെന്റിന്റെ സംഭവബഹുലമായ ജീവിതമാണോഅതോ ചിത്രകലയോടുള്ള അദ്ദേഹത്തിന്റെ ഭ്രാന്തമായ അഭിനിവേശമാണോഅതുമല്ലെങ്കില് കലാചരിത്രത്തിലെനിര്ണ്ണായക കണ്ണിയെന്ന നിലക്കാണോ മലയാളിയെ അദ്ദേഹത്തിലേക്ക് ആകര്ഷിച്ചത്ഉത്തരം നല്കുക എളുപ്പമല്ല.

വാന്ഗോഗ് സ്വന്തം ചെവി മുറിച്ചെടുത്തതിനെക്കുറിച്ചും അത് സമ്മാനിക്കപ്പെട്ട പെണ്കുട്ടിയെക്കുറിച്ചും പല ഊഹാപോഹങ്ങളും നിലവിലുണ്ട്. താന് സ്ഥിരം സന്ദര്ശിക്കുമായിരുന്ന വേശ്യയായ കാമുകിക്ക് ഉന്മാദത്തിന്റെ പാരമ്യതയിലെപ്പഴോ ചെവി മുറിച്ച് കൊടുത്തുവെന്നതാണ് ഇതുവരെ രേഖപെടുത്തപ്പെട്ട ചരിത്രംഎന്നാല് തന്റെ ഏഴുവര്ഷം നീണ്ട അന്വേഷണത്തിന്റെ ഫലമായികലാചരിത്രകാരി ബെര്ണഡററ് മര്ഫി കണ്ടെത്തിയ തെളിവുകള് 
'The true story of Van Gogh's ear' എന്ന പുസ്തകത്തിലൂടെ ലോകമറിയുമ്പോള്
അതുവരെയുള്ള വാന്ഗോഗ് കഥകളുടെ പൊളിച്ചെഴുത്താണ് നിര്വഹിക്കപ്പെടുന്നത്.

സ്വന്തം ചെവിയുടെ മുകൾഭാഗo മുറിച്ചെടുത്ത് കാമുകിയായ വേശ്യക്ക് വാന്ഗോഗ് സമ്മാനിച്ചതെന്നാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്എന്നാൽ  ബെര്ണഡറ്റിന്റെ അന്വേഷണത്തില് വെളിപ്പെട്ടത്, ചെവി മുഴുവനായും മുറിച്ചുമാറ്റിയെന്നും അത് സമ്മാനിക്കപ്പെട്ട പെണ്കുട്ടി വേശ്യയുമല്ലായിരുന്നുവെന്നുമാണ്.

വാന്ഗോഗിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ നിര്മ്മിക്കുകയും പുസ്തകങ്ങള് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ആരും തന്നെ ചെവി മുറിച്ചു മാറ്റിയതിന്റെ സത്യാവസ്ഥ അന്വേഷിച്ചതായിചരിത്രത്തിലില്ലഇതാണ് മുറിച്ചുമാറ്റപ്പെട്ട ചെവിയുടെ സത്യാവസ്ഥ അന്വേഷിച്ചിറങ്ങാന് ബെര്ണഡറ്റിനെ പ്രേരിപ്പിച്ചത്

ബ്രിട്ടീഷുകാരിയായ ബെര്ണഡററ് വര്ഷങ്ങളായി തെക്കന് ഫ്രാന്സിലെ ആര്ള്സിലാണ് ജീവിക്കുന്നത്.1994 ല് ഒഴിവുകാലം ആഘോഷിക്കാന് ആര്ള്സില് 
(Arles) പോയ ബെര്ണഡററ്, അവിടെത്തന്നെ തുടരാന് തീരുമാനിക്കുകയായിരുന്നുയാദൃച്ഛികമായാവാം, ഇതിനും നൂറു വര്ഷങ്ങള്ക്ക് മുന്പാണ് വാന്ഗോഗ് നെതര്ലാന്റിലെ സുൻഡർട് (Zundert) എന്ന ഗ്രാമത്തില്നിന്ന് ആര്ള്സില് എത്തിച്ചേരുന്നത്തെക്കന് ഫ്രാന്സിലെ, സൂര്യപ്രകാശത്താൽ അനുഗ്രഹീതമായ പ്രകൃതി ദൃശ്യങ്ങൾ തന്റെ ചിത്രങ്ങളെ ജീവസ്സുററതാക്കുമെന്നു വാന്ഗോഗ് വിശ്വസിച്ചുആര്ള്സിലുള്ള ബെര്ണഡറ്റിന്റെ ജീവിതം  പ്രദേശത്തുള്ള 
മ്യുസിയങ്ങളിലെവാന്ഗോഗ് പെയിന്റിങ്ങുകളുമായി അടുത്തിടപഴകാനും, സൂക്ഷ്മനിരീക്ഷത്തിണനുമുള്ള അവസരത്തിന്നിടയാക്കിആര്ള്സില് താന് കണ്ട വാന്ഗോഗ് ചിത്രങ്ങള്ക്ക് ചരിത്ര രചനയുമായി യോജിപ്പില്ലാത്തവസ്തുതകള് കണ്ടുപിടിച്ച ബെര്ണഡററ് വിശദമായ അന്വേഷണത്തിന് തുടക്കമിട്ടു.



വാഗോഗ് തന്റെ ചെവി ഛേദിക്കാനുണ്ടായ കാരണങ്ങൾ പലതാണ്തന്റെ ഇളയ സഹോദരൻ തിയോവിന്റെസ്നേഹത്തിലുംസാമ്പത്തിക സഹായത്തിലും കഴിഞ്ഞിരുന്ന വിന്സെന്റിനു തിയോ തന്നിൽ നിന്നും അകന്നു പോകുന്നത് സഹിക്കാൻ കഴിയുന്നതിനപ്പുറമായിരുന്നുഅങ്ങനെയിരിക്കുമ്പോഴാണ്1888 ഡിസംബര് ഇരുപത്തി ഒന്നിന് അനുജന് തിയോയുടെ കത്ത് വിന്സെന്റിന് കിട്ടിയത്തന്റെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യമാണ് കത്തിലെ മുഖ്യവിഷയം.തിയോ തനിക്കു പ്രിയപ്പെട്ടവനെങ്കിലും കത്തിലെ ഉള്ളടക്കം വിന്സെന്റിനെ മ്ലാനിയാക്കിഎങ്കിലും ചിത്രകാരന് ഗോഗൈന് കൂടെയുള്ളത് വിന്സെന്റിന്റെ ആത്മവിശ്വാസം ഉലയാതെ നിര്ത്താന് സഹായിച്ചു.

മുട്ടാളനും തന്തോന്നിയുമായ ഗോഗൈന്റെ കൂടെയുള്ള ജീവിതം വാന്ഗോഗിന് അത്ര സുഖകരമായിരുന്നില്ലെങ്കിലും രണ്ട് ദിവസത്തിനു ശേഷം ഡിസംബര് ഇരുപത്തിമൂന്നിനു താന് ആര്ള്സ് വിട്ടുപോകുകയാണെന്നകാര്യം ഗോഗൈന് പറഞ്ഞത് വിന്സെന്റിനെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടുതന്നെ ബാധിച്ചിട്ടുള്ള ചുഴലിയും സ്കിസോഫ്രീനിയയും ഇതിന് പുറമെ അമിത മദ്യപാനവും  കൂടിയായപ്പോള് തന്റെ ജീവിതത്തിന്മേലുള്ള പിടി വിട്ടുപോകുകയും ചെയ്ത വിന്സെന്റിനു  മാനസികാവസ്ഥയില് ഒരു താല്കാലിക മോചനമായിരുന്നു സ്വന്തം ചെവി മുറിക്കലും അത് അടുത്തുള്ള വേശ്യാലയത്തിലെ വീട്ടുജോലിക്കാരി ഗബി യെന്ന ഗാബ്രിയേലക്ക് കൊടുക്കുന്നതിലേക്കും കൊണ്ടുചെന്നെത്തിച്ചത്.

എന്തിനാണ് ഗബി എന്ന പെണ്കുട്ടിക്ക് വിന്സെന്റ് സ്വന്തം ചെവി സമ്മാനമായി കൊടുത്തതെന്ന ചോദ്യം പ്രസക്തമാണ്പേ വിഷ ബാധക്ക് ചികിത്സക്കായിട്ടാണ് ഗബി  നഗരത്തില് എത്തുന്നത്. 18 ദിവസങ്ങള്ക്കകം, 20 കുത്തിവയ്പ്പുകള്ക്കുള്ള പണം സ്വരൂപിക്കുവാന് ഗബി അടുത്തുള്ള ബ്രോതല് ഹൌസില് വീട്ടുജോലിക്കാരിയായിഇവിടത്തെ സന്ദര്ശകനായ വിന്സെന്റിനു ഗബിയോടുള്ള അനുകമ്പ വളര്ന്ന് അത് സ്വന്തം ചെവി സമ്മാനിക്കുന്നത് വരെയെത്തിഒരുപക്ഷെ ഗബിക്ക്  സമ്മാനം ആശ്വാസമേകിയേക്കാം എന്ന് വിന്സെന്റ് കരുതിക്കാണണംഇതൊരു ഭ്രാന്തന് പ്രവൃത്തിയായിരുന്നില്ലമുറിച്ച ചെവി പൊതിഞ്ഞ് കൊടുത്തിട്ട് വിന്സെന്റ് ഗബിയോട് പറഞ്ഞു 'ഇത് സൂക്ഷിച്ച് വക്കണം എന്റെ ഓര്മക്കുവേണ്ടി'. ബോധപൂര്വ്വം മുറിച്ചുനല്കിയ സമ്മാനമാണത്.



 പുസ്തകം പ്രസിദ്ധീകരിച്ചതോടെ കലാലോകത്ത് 129 വര്ഷങ്ങളോളം മറഞ്ഞിരുന്ന സത്യം പുറത്തുവന്നിരിക്കയാണ്ഇതിനുവേണ്ടി ബെര്ണഡററ് ആംസ്റ്റര്ഡാമിലെ വാന്ഗോഗ് മ്യുസിയവും  അമേരിക്കയിലെ Bancroft ലൈബ്രറിയും സന്ദര്ശിച്ചുആര്ള്സില് വാന്ഗോഗിനെ ചികിത്സിച്ച ഡോക്ടര് ഫെലിക്സ് റേയുടെ കത്ത് കണ്ടെടുത്തത് Berkley യൂണിവേഴ്സിറ്റി ലൈബ്രറിയില് നിന്നാണ് കത്തിലാണ് ചെവി മുറിച്ച് മാറ്റപ്പെട്ടത്തിന്റെ രേഖാ ചിത്രമുള്ളത്അന്വേഷണത്തിന്റെ ഭാഗമായി പതിനയ്യായിരത്തോളം ആളുകളുടെ വിവരങ്ങള് തനിക്ക് പരിശോധിക്കേണ്ടിവന്നു വെന്ന് ബെര്ണഡററ് ഓര്മ്മിക്കുന്നുണ്ട്.



വാന്ഗോഗ് 1890 ല് മുപ്പത്തേഴാം വയസ്സില് മരിച്ചെങ്കില് ഗബി 1952 ല് എണ്പതാം വയസ്സിലാണ്  ലോകം വെടിയുന്നത്വാന്ഗോഗിനെ തലമുറകള് ഓര്മിക്കുന്നിടത്തോളം കാലം ഗബിയും സ്മരിക്കപ്പെടും എന്നത് ചരിത്ര നിയോഗമായിരികണംഅസാധാരണമായ വിവിധ ജീവിതാനുഭവങ്ങലിലൂടെ കടന്നുപോയ ഒരു പ്രതിഭയുടെ ജീവിതത്തിലെ പ്രകടമായ സ്നേഹവും കഷ്ടതകളുമല്ലാതെ വേറെയെന്തായിരിക്കാം മലയാളി കലാസ്വാദകരെ വാന്ഗോഗിനെ തങ്ങളുടെ പ്രിയപ്പെട്ട ചിത്രകാരനാക്കിയത്?