വർണ്ണങ്ങളുടെ
മനഃശാസ്ത്രത്തിന് ഒരാമുഖം
ജോസ്
പിണ്ടിയാൻ
നിറങ്ങളില്ലാത്ത
ലോകം ഇരുണ്ടതും, അനാകർഷകവും ആണെന്ന് മാത്രമല്ല
ഭീതി ജനിപ്പിക്കുന്നതും, പ്രവചിക്കാനാവാത്ത വിധം ചുറ്റുപാടുകളെ ദുഷ്കരമാക്കാനും പോന്നതാണ്. അങ്ങനെയൊരു ലോകത്ത് ജീവിക്കുന്നതിനെകുറിച്ച് നിങ്ങൾക്ക് സങ്കല്പിക്കാനാവുമ? ശാസ്ത്രം പറയുന്നത് മസ്തിഷ്‌കത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം നിറങ്ങളില്ലാത്ത ലോകത്തു ജീവിക്കാൻ സാധിക്കും എന്നാണ്.

ദൃശ്യാവിഷ്കാരം (visuals) കൊണ്ട്
കെട്ടിപ്പടുത്ത ആധുനിക ലോകത്തിൽ നിറങ്ങൾക്ക്
ബ്രഹത്തായ സ്ഥാനമുണ്ട്. മനുഷ്യരുടെ ദൈനം ദിന ജീവിതം നിറങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണം, അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്ന്, എന്ന് വേണ്ട കുളിമുറികളിൽ പോലും പല തരം നിറങ്ങളുടെ ഉപയോഗം വർധിച്ചു വരുന്നു. നിറങ്ങളുടെ മനഃശാസ്ത്ര പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ അടിസ്ഥാനപരമായി ചോദിക്കുന്ന ചോദ്യങ്ങളിൽ ചിലത്; ചുവപ്പു നിറം കാണുമ്പോൾ നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ? എപ്പോഴെങ്കിലും പച്ച നിറത്തോടു അസൂയ തോന്നിയിട്ടുണ്ടോ? ഇതൊന്നുമല്ലെങ്കിൽ വിഷാദത്തിലിരിക്കുമ്പോൾ പിങ്ക് നിറം നിങ്ങളെ ഉത്തേജിപ്പിച്ചിട്ടുണ്ടോ? പ്രത്യേകം ഇഷ്ടം തോന്നുന്ന നിറത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? വർണ്ണങ്ങൾ നിങ്ങളുടെ മൂഡിനെ എങ്ങനെ ബാധിക്കുന്നു എന്ന് എപ്പോഴെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ? എന്തായാലും നിറങ്ങൾക്ക് മനുഷ്യ ജീവിതത്തിൽ വളരെയേറെ സ്ഥാനമുണ്ട് (integral role). അതിന് നമ്മുടെ വൈകാരിക നിലയെ നിശ്ചയിക്കുന്നതിൽ അസാമാന്യമായ പങ്കുണ്ട്. നിറങ്ങളുടെ വൈകാരികത, അത് നമ്മെ മാനസികമായി എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ച് ചിത്രകാരനായ ലേഖകൻ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പരിചയപ്പെടുത്തുക മാത്രമാണ് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്.

Photo - Jose
Pindian
ലോകത്തിൻറെ പല ഭാഗത്തും, വിവിധ സംസ്കാരങ്ങളിൽ, വർണ്ണത്തിന്റെ പേരുകളും
അർത്ഥവും, വ്യത്യസ്തമാണ്.
ലൈബീരിയയിലെ ബാസ്സ സംസ്കാരത്തിൽ നിറങ്ങളെ വേർതിരിക്കാൻ രണ്ടു വാക്കുകളെ ഉള്ളൂ. സിസ
(ziza) എന്നത് ചുവപ്പ്, മഞ്ഞ, ഓറഞ്ചു എന്നിവക്കും ഹുയി (hui) എന്ന പദം നീല, ഊത (purple) വർണ്ണത്തിനെ
കുറിക്കാനും ഉപയോഗിക്കുന്നു. പാശ്ചാത്യ
രാജ്യങ്ങളിൽ നീല ദുഖമാണ്. ചൈനയിൽ നീല നിറം സ്ത്രൈണതയെ സൂചിപ്പിക്കുന്നു. നീല
നിറത്തിലുള്ള ശ്രീ കൃഷ്ണൻ നില കൊള്ളുന്നത് സ്നേഹം (love), ദിവ്യത്വം (divine), ആനന്ദം (joy) എന്നിവയ്ക്കാണ്.
തൃശ്ശർ ജില്ലയിൽ ചില ഗ്രാമങ്ങളിലെ ആഘോഷാവസരങ്ങളിൽ ഗ്രാമ വാസികൾ വർണ്ണാഭമായ
തോരണങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ, ഈയവസരത്തിൽ ഏതെങ്കിലും
കുടുംബത്തിൽ ഒരാൾ മരിച്ചു പോയിട്ടുണ്ടെങ്കിൽ, ദുഃഖ സൂചനയായി, വാർഷിക ദിനം
എത്തുന്നതു വരെ നീല നിറത്തിലുള്ള തോരണങ്ങൾ കൊണ്ടായിരിക്കും വീടും പരിസരവും അലങ്കരിക്കുക.
ചില രാജ്യങ്ങളിൽ നീല നിറത്തിനു സുഖം പ്രാപിക്കുക എന്നർത്ഥമുണ്ട്. പടിഞ്ഞാറൻ
സംസ്കാരത്തിൽ അനശ്വരതയെന്നും. അരുണ വർണത്തിന് വിവിധ അർത്ഥങ്ങളാണ്. ചൈനയിൽ പുതു
വര്ഷത്തിനും, വിവാഹത്തിനും, ശവമടക്കിനും
ഉപയോഗിക്കുമെങ്കിൽ, ഇന്ഗ്ലണ്ടിൽ
ഒഴിവുകാലം ആഘോഷിക്കാനാണ് ഉപയോഗിക്കുക. ഇങ്ങനെ ഓരോ ദേശങ്ങളിലും വ്യത്യസ്ത
അർത്ഥങ്ങളാണുള്ളത്. യൂണിവേഴ്സിറ്റി കോളേജ് ഓഫ്
ലണ്ടനിലെ (UCL) ന്യുറോ സയൻസിൽ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന സയന്റിസ്റ്റ് Beau Lotto വും, Pro. Andrew Stockman (UCL) നും പറയുന്നത് മനുഷ്യൻറെ കാഴ്ച ഒരു trichromatic
എന്നാണ്. എന്നു
വച്ചാൽ, കളർ ടെലിവിഷൻ പോലെ.
നമ്മുടെ കണ്ണിൽ കോൺ ആകൃതിയിലുള്ള മൂന്ന് സ്വീകരണ ഗ്രഹികളുണ്ട് അത് ചുവപ്പ്, പച്ച, നീല എന്നിവ തിരിച്ചറിയാനുള്ളതാണ്. മിക്കവാറും എല്ലാ മൃഗങ്ങൾക്കും രണ്ടു
കോൺ ആണുള്ളത്. ഓരോ കോണും വ്യത്യസ്‍ത തരംഗ ദൈർഘ്യത്തിലുള്ള (wave length) പ്രകാശ രശ്മികളെ സ്വീകരിക്കുന്നതിന് വേണ്ടി നിലകൊള്ളുന്നു. ഒരു കോൺ
മാത്രമാണെങ്കിൽ അവയ്ക്കു കറുപ്പും, വെളുപ്പും മാത്രമേ കാണാൻ കഴിയു ഈ അവസ്ഥയാണ് കളർ ബ്ലൈൻഡ്‌നെസ്സ്
എന്നറിയപ്പെടുന്നത്. രണ്ട് കോൺ മാത്രമാണെങ്കിൽ അവർക്ക് പച്ചയും, നീലയും
തിരിച്ചറിയാനാകും. എന്നാൽ മുകളിൽ പറയുന്ന കളർ നിലനിൽക്കുന്നില്ല ഉദാഹരണത്തിന്; ആകാശ നീല, സമുദ്ര നീല ഇത് ഒരു
പ്രത്യേക ആവൃത്തിയിൽ Electro
Magnetic Radiation സ്വീകരിച്ചു് മസ്തിഷ്‌കം
വ്യാഖ്യാനിക്കുന്നതാണ്.
എന്താണ് കളർ ?
പ്രകാശം ഒരു
വസ്തുവിൽ തട്ടി പ്രതിഫലിക്കുന്ന രശ്മികളാണ് മനുഷ്യ നേത്രങ്ങൾക്ക് കാണാൻ
സാധിക്കുന്നത്. ഇതിൽ വേഗത കൂടിയ രശ്മികൾ നമ്മുടെ കണ്ണുകൾ തെളിച്ചത്തോടെ കാണുകയും
മറ്റുള്ളവ ഇരുണ്ടതായും വിലയിരുത്തും. പ്രകാശം ഒട്ടും പ്രതിഫലിച്ചില്ലെങ്കിൽ ആ
ഇടത്തെ കറുപ്പ് എന്ന് വിളിക്കും ഉദാഹരണത്തിന്; തരംഗ ദൈർഘ്യം കൂടിയ
ചുവപ്പു പെട്ടന്ന് ദൃശ്യ ഗോചരമാകും എന്നാൽ പീത വർണ രശ്മികൾ കുറഞ്ഞ വേഗതയിൽ
സഞ്ചരിക്കുന്നത് കൊണ്ട് നമ്മുടെ മസ്തിഷ്‌കം അത് തിരിച്ചറിയാൻ സമയമെടുക്കുന്നു. ഒരു
വസ്തുവിലെ നിറങ്ങൾ അതിലെ രാസ സംയോഗത്തെക്കുറിച്ചാണ് നമ്മോടു പറയുന്നത്. മറ്റൊരു
തരത്തിൽ പറഞ്ഞാൽ വർണ്ണ ദർശക മന-ശാസ്ത്രമാണത് (spectroscope).
വസ്തുക്കൾ രാസ
മാറ്റത്തിനു വിധേയമാകുന്നത് കൊണ്ടാണ് നിറങ്ങളിൽ മാറ്റം സംഭവിക്കുന്നത്. ഈ
പ്രക്രിയയിൽ നിറങ്ങൾ പ്രധാന സൂചകമായി പ്രവർത്തിക്കുന്നു. ഇങ്ങനെ നിറങ്ങളിൽ
ഉണ്ടാകുന്ന വ്യതിയാനങ്ങൾ മനസിലാക്കി നാം വസ്തുക്കളിലെ ഗുണ നിലവാരം അളക്കുകയോ, വസ്തുതയെ ഉൾക്കൊള്ളുകയോ
ചെയ്യുന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ ഐസക് ന്യുട്ടൻ കളർ സെപക്ട്രം കണ്ടു
പിടിക്കപ്പെട്ടതോടെയാണ് ശാസ്ത്രത്തിലൂന്നിക്കൊണ്ടുള്ള വർണ്ണ സിദ്ധാന്തങ്ങൾ
ഉരുത്തിരിഞ്ഞു വന്നത്. 1810 - ൽ ശാസ്ത്രീയവും, കാഴ്ച സംബന്ധിച്ച (optical) പരീക്ഷണത്തിന്റെ ഫലമായി ജൊഹാൻ
വൻ ഓഥേ (Johannes Wolfgang
von Goethe) കണ്ടെത്തിയതാണ് ഇന്നറിയപ്പെടുന്ന പ്രാഥമിക കളറുകളായ (primary colours) ചുവപ്പും, മഞ്ഞയും, നീലയും. ഈ നിറങ്ങൾ പരസ്പരം ചേർക്കുമ്പോൾ ലഭിക്കുന്നവയാണ് മറ്റു നിറഭേദങ്ങൾ (shades).
Photo by Jose
Pindian
നിറങ്ങളെ ഇന്ത്യയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ ഓർമ വരുന്നത്
രണ്ട് വസ്തുതകളാണ്. ഒന്ന് ഗോമൂത്ര കളർ നിർമാണം. പശുവിനു മാവില മാത്രം കൊടുത്ത്,
അതിൽ
നിന്നും ഊറി വരുന്ന മൂത്രത്തിൽ നിന്നും ഉല്പാദിപ്പിച്ചെടുക്കുന്ന ഇന്ത്യൻ യെല്ലോ
എന്ന ചായമാണ് ലോകത്താകമാനം ചിത്ര രചനക്ക് ഉപയോഗിക്കുന്നത്. രണ്ടാമത്തേത്, പ്രകൃതിദത്തമായ
നിറങ്ങൾ മാത്രം ഉപയോഗിച്ചുള്ള ചിത്ര രചനാ
രീതി. ജയ്‌പൂരിലെ, ബനസ്ഥലി വിദ്യാപീഡ്
യൂണിവേഴ്സിറ്റി കോളേജിൽ ഈ ലേഖകൻ കുറച്ചു കാലം വിദ്യാർത്ഥിയായി ചേർന്നത് ചുമർചിത്ര (fresco) രചന പരിശീലനത്തിനായിരുന്നു. അന്നവിടെ പ്രത്യേകം തയ്യാറാക്കിയ
പ്രതലത്തിൽ, പല തരം നിറമുള്ള
കല്ലുകൾ ഉരച്ചു ചായമാക്കിയാണ് ചിത്രം വരച്ചത്. ഇങ്ങനെ വരച്ച ചിത്രങ്ങൾ പ്രകൃതിയിലെ
രാസപ്രക്രിയ പ്രതിപ്രവർത്തനത്തിൽ
നശിക്കുന്നില്ല എന്നുള്ളതാണ് അതിൻറെ പ്രത്യേകത.
വർണ്ണങ്ങൾ എക്കാലത്തും മനുഷ്യ കുലത്തെ മോഹിപ്പിക്കുന്നതും, വലിയ നിഗൂഢതയും
ആയിരുന്നു. ഓരോ സംസ്കാരത്തിലും അവരുടെ പുരാവൃത്തങ്ങൾ നിറങ്ങളുമായി
കൂട്ടിച്ചേർത്തായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ ഇതൊക്കെ ചുരുക്കം ചില
നിറങ്ങളിൽ മാത്രം ഒതുങ്ങി നിന്നു.
Newton’s colour wheel and a modern equivalent
നിറങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിൽ മനുഷ്യൻ കണ്ടെത്തിയ മറ്റൊന്നാണ്
നിറങ്ങളെ രോഗ ചികിത്സക്ക് (colour therapy) ഉപയോഗിക്കാമെന്ന്.
1958 ൽ അമേരിക്കൻ ശാസ്ത്രജ്ഞൻ റോബർട്ട് ജെറാൾഡ് (Robert Gerard) നടത്തിയ പഠനത്തിൽ ചുവപ്പു നിറം ഉദ്വേഗത്തിനും, ഉന്മേഷത്തിനും
കരണമാകാമെന്നും, നീല നിറം ശാന്തത
ഉളവാക്കുന്നതാണെന്നും കണ്ടെത്തി. കൂടാതെ, നിറങ്ങൾ തൃഷ്ണ, രക്ത സമ്മർദ്ദം, ആക്രമണോല്സുകത എന്നീ
വികാരങ്ങളെ ഉണർത്തുന്നതിനും കാരണമാകുന്നതായി തൻറെ പരീക്ഷണങ്ങളിലൂടെ തെളിയിച്ചു.
കളർ തെറാപ്പിസ്റ്റ് ജുൻ മക്ലിയോടിന്റെ (Jun Mcleod) അഭിപ്രായത്തിൽ കളർ
തെറാപ്പി എല്ലാ പ്രായക്കാർക്കും ഒരേ പോലെ പ്രയോജനം ചെയ്യുമെന്നാണ്. ഇത് മാനസിക
പിരിമുറക്കം, ഉറക്കക്കുറവ് തുടങ്ങിയ പീഡകളിൽ നിന്നു ആശ്വാസം
ലഭിക്കുമെന്ന് അവകാശപ്പെടുന്നു.
കളറിനെക്കുറിച്ചുള്ള വിശേഷ ജ്ഞാനശാഖ സർവകല ശാലകളിൽ പഠിപ്പിക്കുന്നുണ്ട്.
ഇങ്ങനെ പരന്നു കിടക്കുന്ന വർണ്ണ പഠനത്തിൻറെ ഒരു ചെറിയ കുറിപ്പ് മാത്രമാണിതെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് ഈ ആമുഖ കുറിപ്പ് ഇവിടെ
അവസാനിപ്പിക്കുന്നു.
Ps.
ഈ
ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവും, നിറങ്ങളെ
കുറിച്ചുള്ള പുതിയ പഠന മേഖലകൾ എന്തെങ്കിലും അറിയാമെങ്കിൽ എനിക്ക് അറിയാൻ
ആഗ്രഹമുണ്ട്. jossanotny@yahoo.com