Sunday 2 May 2021

കൊറോണ  കാലത്തെ

ഏകാന്ത  തടവിനെ  എങ്ങനെ  ക്രിയാല്മകമാക്കാം?

കൊറോണ പകർച്ച വ്യാധിയെ തുടർന്ന് ഒറ്റപ്പെട്ടിരിക്കേണ്ടതിനെ (isolation) കുറിച്ചാണ്  ഇപ്പോൾ എവിടെയും ചർച്ച. ഈ ഒറ്റപ്പെട്ടിരിക്കലും സർഗാല്മക  പ്രവർത്തകരുടെ ഏകാന്തതയും തമ്മിൽ വലിയ വ്യതാസമുണ്ട്. എങ്കിലും ഒറ്റപെടലിനെ ക്രിയാത്‌മകയ ഏകാന്തതയാക്കാൻ സാധിക്കുമോ എന്നാണ് എൻറെ അന്വേഷണം.

ആധുനിക ലോകത്തിൽ, പ്രത്യേകിച്ചും നഗരങ്ങളിൽ, ജീവിക്കുന്നവർ ഏറെ തിരക്ക് പിടിച്ച ജീവിതം നയിക്കുന്നവരായിരിക്കും. ഇങ്ങനെയുള്ളവർ  ആഴ്ച്ചകളോളം  ഒറ്റയ്ക്ക് ഒരു മുറിയിൽ അടച്ചിട്ടിരിക്കേണ്ടി വരുന്നത് അരസികവും,  ചിലർക്ക് ഭയാനകവുമായിരിക്കും. എന്നാൽ സർഗാല്മക  (creative)  പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർ ഏകാന്തത ഇഷ്ടപ്പെടുന്നുണ്ട്. അതിന്റെ കാരണം ഇങ്ങനെയുള്ളവരിൽ നല്ലൊരു ശതമാനം divergent  thinkers  ആണെന്നുള്ളതാണ്. divergent തിങ്കേഴ്സ് ന് പല ഗുണങ്ങളുമുണ്ട്. അതിൽ എടുത്തു പറയേണ്ടത് ഇത്തരക്കാർ തങ്ങളുടെ മുന്നിലുള്ള പ്രശ്നങ്ങൾക്ക് പെട്ടന്ന് പരിഹാരം കാണുന്നു. മറ്റൊന്ന് അനായാസം പോസിറ്റീവ്  മൂഡിലേക്കു  മാറാൻ  കഴിയുന്നു. വ്യത്യസ്തമായി ചിന്തിക്കുന്നത് കൊണ്ട് എപ്പോഴും പുതിയ അവസരങ്ങൾ (create / make) കണ്ടെത്തുന്നു .

നമ്മളിലെ divergent  തിങ്കിങ് ഉത്തേജിപ്പിക്കുകയാണെങ്കിൽ ഈ  കൊറോണ കാലത്തു അനുഭവിക്കേണ്ടി വരുന്ന ഏകാന്ത തടവ് ജീവിതം രസകരമാക്കി മാറ്റാം.  പല കാരണങ്ങളാൽ ഏകാന്ത ജീവിതം നയിക്കേണ്ടി വന്നവരിൽ ലോക പ്രസിദ്ധയായ  മെക്സിക്കൻ ചിത്രകാരിയാണ് ഫ്രിദ കഹ്ലോ (Frida  Kahlo).  തൻറെ പതിനെട്ടാം വയസിൽ,  ബസ് യാത്രയിലുണ്ടായ അപകടത്തിൽ നട്ടെല്ല്, വാരിയെല്ല്, പെൽവിക്  അസ്ഥികളെല്ലാം  പല കഷണങ്ങളായി. വലതു കാലിനു പതിനൊന്നു സ്ഥലത്തു  ഓടിച്ചിൽ. ഷോൾഡർ തെന്നി മാറി. മൊത്തം മുപ്പതു ഓപ്പറേഷനുകൾക്കു വിധേയമായി.  പിന്നീടുള്ള ജീവിതം   ബെഡിൽ  തന്നെയായിരുന്നു. ഇക്കാലത്തു പെയിന്റും, ബ്രഷും  മാത്രമാണ് കൂട്ടിനുണ്ടായിരുന്നത്. പിന്നീടുള്ള കാലങ്ങളിൽ തൻറെ തന്നെ ജീവിതാവസ്ഥയെ ചിത്രീകരിച്ചു കൊണ്ടാണ്,  പ്രത്യേകിച്ചും ഛായാ ചിത്രങ്ങൾ,  ഫ്രിദ കലാ ലോകത്തു ഉയർന്നു വന്നത്.

ജാപ്പനീസ്  കലാകാരി റൂത്ത് അസാവ  തടവിലായിരുന്നപ്പോഴാണ് ശിൽപ്പങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്. രണ്ടാം ലോക യുദ്ധം പൊട്ടി പുറപ്പെട്ടപ്പോൾ അമേരിക്കയിലുണ്ടായിരുന്ന അസവയെയും കുടുംബത്തെയും അകാരണമായി പിടിച്ചു കെട്ടി. പിന്നീട് ടാർ പാളികൊണ്ടു കെട്ടിയുയർത്തിയ കുതിരാലയത്തിലായിരുന്നു  കഴിയേണ്ടി വന്നത്. അതെ തടങ്കലിലുണ്ടായിരുന്ന ഫ്രഞ്ച് കാർട്ടൂണിസ്റ്റുകളിൽ നിന്നാണ് അസാവ ക്കു ശിൽപ്പങ്ങൾ നെയ്തെടുക്കുവാനുള്ള പ്രചോദനം ഉണ്ടായതു. ഇതിനെ കുറിച്ച് അസാവ ഓർമ്മിക്കുന്നത്;  "തടങ്കൽ പാളയത്തിൽ എനിക്ക് കഴിയേണ്ടി വന്നിരുന്നില്ലെങ്കിൽ, ഇന്നത്തെ ഞാൻ  ഉണ്ടാകുമായിരുന്നില്ല എന്നാണ്.

divergent  തിങ്കിങ്  ഉത്തേജിപ്പിക്കാനായി  പലതരം പരിശീലനങ്ങളുണ്ട്  അതിലൊന്നാണ്  മസ്തിഷ്‌കോദ്ധീപനം (brain storming).  ഒരു വസ്തുവിനെ  വിവിധ വശങ്ങളിൽ നിന്നും നോക്കി കാണുക. പലതരം ചായവും, ടൂൾസും ഉപയോഗിക്കുക. എഴുതുകയാണെങ്കിൽ   ഒരു വിഷയത്തെ സമൂഹത്തിലെ പല തലങ്ങളിലുള്ള ആളുകൾ എങ്ങനെ നോക്കി കാണുന്നു എന്ന് സങ്കല്പിച്ചു നോക്കുക. ഭാഷ (വാക്കുകൾ  പല തരത്തിലും മാറ്റി മറിച്ചു ഉപയോഗിക്കുക. '' കൊളാഷ്'' എന്ന കലയിലെ രീതി എഴുത്തിലും പരീക്ഷിക്കുക.  ഇങ്ങനെയെല്ലാം എഴുതുകയോ, വരക്കുകയോ ചെയ്യുമ്പോൾ അതിന്റെ പ്രയോഗികതയെ കുറിച്ച് ചിന്തിക്കാതിരിക്കുക. ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ ഇമാജിനേഷനെ /ചിന്തകളെ,  വിമർശിക്കാതെ ഇഷ്ടം പോലെ അലയാൻ വിടുക. ഇങ്ങനെ ചെയ്താൽ ആശയത്തിൽ നിന്ന് മറ്റൊരു ആശയവും അതിൽ നിന്ന് വേറൊരു ആശയവും ഇങ്ങനെ ആശയങ്ങളുടെ പ്രവാഹം തന്നെ ഉണ്ടായിക്കൊണ്ടിരിക്കും. പോൾ സെസ്സാൻ എന്ന ചിത്രകാരൻ  വസ്തുക്കളുടെ (objects)  ഉൾഭാഗം വരയ്ക്കാൻ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ക്യൂബിസം ഉരുത്തിരിഞ്ഞു വന്നതെന്നും അറിയുമ്പഴാണ് മസ്തിഷ്‌കോദ്ദീപനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുകയുള്ളു.

ന്യുറോളജിസ്റ്റുകളെ സംബന്ധിച്ച് നിശ്ശബ്ദരായിരിക്കുക എന്ന് വച്ചാൽ അത് മസ്തിഷ്ക്കത്തെ (brain) പുഷ്ടിപ്പെടുത്താനുള്ള സമയമാണ്. ന്യുറോളജിസ്റ് മർക്കസ് റെയ്‌ക്കൽ (Marcus  Raichle) പറയുന്നത് തൻറെ ഏറ്റവും നല്ല തിങ്കിങ് സമയം ഒറ്റപ്പെട്ടിരിക്കുമ്പോഴാണെന്നാണ്.  നാം ഏകാന്തതയിലിരിക്കുമ്പോഴാണ്  മസ്തിഷ്‌കം നാം അത് വരെ  ശേഖരിച്ചു വച്ചിരിക്കുന്ന അറിവുകൾ പ്രസരിപ്പോടെ സാൽമീകരിച്  വിലയിരുത്തപ്പെടുന്നത്.   ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ (Duke  University) റീജനറേറ്റീവ് ബയോളജിസ്റ്റ്  ഈംക്കെ കിർസ്റ്റെ (Imke  Kirste)  കണ്ടെത്തിയത് കുറേക്കൂടി പ്രയോഗികമാണ്. ദിവസവും രണ്ടു മണിക്കൂർ നേരം തനിച്ചിരുന്നാൽ മസ്തിഷ്കത്തിലെ ഹിപ്പോകാമ്പസ് (hippocampus) എന്ന സെൽ വികസിക്കുമെന്നു അവകാശപ്പെടുന്നു.  ഹിപ്പോകാമ്പസ് ലിംബിക് സിസ്റ്റവുമായി (limbic  system)  ബന്ധപ്പെട്ടു കിടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട വികാര, വിചാരങ്ങളും, മോട്ടിവേഷൻ, പഠനം, ഓർമ്മ എന്നിവയെ ഗുണകരമായി ബാധിക്കുന്നു എന്നും പഠനത്തിൽ പറയുന്നുണ്ട്.

ഏകാന്തതയിൽ അപൂർവമായ സൃഷ്ടികൾ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് മൈക്കലാന്ജലോ തൻറെ ദാവീദ് എന്ന ശില്പം കൊത്തിയെടുത്തത്  മൂന്നു വർഷങ്ങൾ കൊണ്ടാണ് അതും ഒറ്റയ്ക്ക് വെറും മൂന്നു ഉളികൾ മാത്രം ഉപയോഗിച്ച്.  തണുത്തു വിറച്ച കാലാവസ്ഥയെ വക വയ്കാതെ അക്കാലത്തു ഉറങ്ങിയിരുന്നത് തൻറെ കുതിര വണ്ടിയിൽ ആയിരുന്നു.

രവീന്ദ്രനാഥ ടാഗോർ തൻറെ സർഗ്ഗ രചനയിൽ പ്രചോദനം കൊണ്ട് എഴുത്തു മുറിയിൽ  പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ ദിവസങ്ങളോളം പുറത്തു വരില്ല എന്ന് രജനീഷ് ഓഷോ തൻറെ കൃതികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സൈക്കോ അനലിസ്റ്  ആദം ഫിലിപ്പിന്റെ (Adam Philip) പഠനത്തിൽ  കണ്ടെത്തിയത് ഏകാന്തതയുടെ പുതിയ തലങ്ങളാണ്. അതിനെ അദ്ദേഹം ഫെർട്ടയിൽ  സോളിട്യൂഡ്  (fertile solitude) എന്ന് വിളിക്കുന്നു. ഏകാന്തത സര്ഗാല്മകത മാത്രമല്ല മനുഷ്യന്റെ  അടിസ്ഥാനപരമായ  സന്തോഷത്തിനും  ഒറ്റപ്പെടേണ്ടതുണ്ട് എന്നാണദ്ദേഹം പറയുന്നത്. നമ്മുടെ ചിന്തകൾക്ക്  നൈസർഗികമായ  ഒഴുകാൻ  പറ്റിയ ബ്ലാങ്ക് ക്യാൻവാസാണ് ഏകാന്തത. ദൈർഖ്യവും, ആഴവുമുള്ള  ആ നിശബ്ദ സമയത്തു നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പല നിക്ഷേപങ്ങളും (കഴിവുകൾ) ഉല്പന്നമായി ചിന്തകളിലൂടെ പുറത്തു വരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു മണിക്കൂർ പോലും ഒറ്റപ്പെട്ടിരിക്കാൻ കഴിയാത്തവരും നമുക്കിടയിലുണ്ട്.

ഏകാന്തതയുമായി പൊരുത്തപ്പെടാൻ കഴിയാത്തവർ ഗുരുതരമായ മാനസിക, ശാരീരിക പ്രശ്നങ്ങൾക്ക് വിധേയരായേക്കാം. ഉറക്കം തടസപ്പെടുകയും, മതി ഭ്രമം  ഉണ്ടാകുന്നതിന്റെ ഫലമായി പ്രേതങ്ങളെ കാണുകയും, തന്നെ ആരോ നിരീക്ഷിക്കുന്നുണ്ടെന്നു കരുതുകയോ അല്ലെങ്കിൽ  നക്ഷത്രങ്ങൾ കാണുവാൻ വേണ്ടി  ആരോ മേൽക്കൂര തുറന്നു വച്ചിരിക്കുന്നു എന്നൊക്കെ മനസ്സിൽ കാണാൻ തുടങ്ങും.

വിചിത്രമായ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഒരു സാഹചര്യത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. Divergentിങ്കറായിരിക്കുക എന്ന് വച്ചാൽ പ്രതികൂലമായ എന്തിനെയും അനുകൂലമാക്കുക എന്നതും കൂടിയാണ്. അങ്ങനെയുള്ള ചിന്തകളും, മാർഗങ്ങളും കണ്ടെത്തുന്നതിലൂടെ ഏതു തരത്തിലുള്ള ഐസൊലേഷനെയും അതിജീവിക്കാൻ നമുക്ക് കഴിയും എന്നുള്ളതിൽ സംശയം വേണ്ട.

April 2020